6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കെ സി എസ് എൽ സംസ്ഥാന തല ക്രിസ്തു രാജത്വ തിരുനാൾ ആഘോഷം സെന്റ് ജെറോംമ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെട്ടു.ഇടുക്കി രൂപതാ മെത്രാൻ ജോൺ നെല്ലികുന്നേൽ ഉത്ഘാടനം ചെയ്തു.



കെ സി എസ് എൽ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള ക്രിസ്തു രാജ്യത്വ തിരുനാൾ ആഘോഷം ഇടുക്കി രൂപത സമിതിയുടെ ആദ്യദേയത്തിലാണ് വെള്ളയാംകുടി സെന്റ് ജെറോമ്സ് സ്കൂളിൽ സംഘടിപ്പിച്ചത്.ദിവ്യബലിയോടുകൂടി ആരംഭിച്ച പരിപാടിയിൽ കെ സി എസ് എൽ ഇടുക്കി രൂപത ചെയർമാൻ ആൽബി സൈജു പതാക ഉയർത്തി.തുടർന്ന് കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും പള്ളിയങ്കണത്തിലേക്ക് റാലി നടന്നു. സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന ചെയർമാൻ ജെഫിൻ ജോജോ നയിച്ച റാലി പള്ളിയങ്കണത്തിൽ എത്തിയതോടെ പൊതുസമ്മേളനം ആരംഭിച്ചു. ഇടുക്കി രൂപതാ മെത്രാൻ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

കെ സി എസ് എൽ സംസ്ഥാന ഡയറക്ടർ ഫാദർ കുര്യൻ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജെറോംസ് സ്കൂൾ മാനേജർ ഫാ.തോമസ് മണിയാട്ട്, അസിസ്റ്റന്റ് മാനേജർമാരായ ഫാദർ ആന്റണി കുന്നത്തുംപാറയിൽ,ജെറിൻ അയിലുമാലിയിൽ, കെ സി എസ് എൽ ജോയിന്റ് ഡയറക്ടർ സ്റ്റല്ല,കെ സി എസ് എൽ ഇടുക്കി രൂപതാ പ്രസിഡന്റ് മനോജ് ചാക്കോ, വെള്ളയാംകുടി സെന്റ് ജെറോമ്സ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ സൈജു മോൻ, തുടങ്ങിയവർ സംസാരിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!