നാട്ടുവാര്‍ത്തകള്‍
മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു


നീരൊഴുക്ക് ശക്തം; ജലനിരപ്പ് 2370 അടിയായി
മാങ്കുളം : മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. തിങ്കളാഴ്ച രാവിലെ 2370.18 അടിയാണ് ജലനിരപ്പ്. ആകെ ശേഷിയുടെ 64 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ ഒരു ശതമാനം കൂടുതൽ.
മുൻദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് കുറഞ്ഞില്ല. 16 ദശലക്ഷം യൂണിറ്റ് ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്. ഒരു ജനറേറ്ററിൽ ചെറിയ അറ്റകുറ്റപ്പണി വേണ്ടിവന്നതിനാൽ ഉത്പാദനം കുറയ്ക്കേണ്ടിവന്നു. ഇനിയുള്ള ദിവസങ്ങളിൽ 16 ദശലക്ഷം യൂണിറ്റുതന്നെ ഉത്‌പാദിപ്പിക്കും.