വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലേ ഹരിതസേനാംഗമായ റെജി കൊച്ചുമോനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതായി കൺസോഷ്യം പ്രസിഡന്റ് സൂസൻ ബേബി, സെക്രട്ടറി
ഷൈനി സ്‌റ്റീഫൻ എന്നിവർ അറിയിച്ചു
വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലേ ഹരിതസേനാംഗമായ റെജി കൊച്ചുമോനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതായി കൺസോഷ്യം പ്രസിഡന്റ് സൂസൻ ബേബി, സെക്രട്ടറി ഷൈനി സ്‌റ്റീഫൻ എന്നിവർ അറിയിച്ചു.
ഗ്രാമ പഞ്ചായത്തംഗം ഉൾപ്പടെ നിരവധി പരാതികൾ ലഭിച്ചതിന്റെയടിസ്ഥാനത്തിലാണ് റജി കൊച്ചുമോനെ ഹരിത കർമ്മസേനയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. QR കോഡ് വഴി യൂസർ ഫീ കളക്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം വാർഡിൽ ഹരിത കർമ്മസേനയിൽ പ്രവർത്തിക്കുന്ന ഷീല രാജുവി
നെതിരേ റെജി കൊച്ചു മോൻ പരാതി ഉന്നയിച്ചിരുന്നു.
എന്നാൽ ഈ പരാതി അടിസ്ഥാനരഹിതമാണെന്നാണ് കൺ സോഷ്യം കമ്മറ്റിയിലേ 20 അംഗങ്ങളും പറയുന്നത്.
റെജി കൊച്ചുമോനെ തിരേ മുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും സാമ്പത്തിക തിരിമറി, ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആക്ഷേപം കൺസോഷ്യം കമ്മറ്റിയിൽ അറിയിക്കാതെ പോലീസിൽ പരാതി നൽകുക, സഹപ്രവർത്തകർക്ക് ജോലി ചെയ്യാൻ തടസം നിൽക്കുക എന്നീ കര്യങ്ങൾ കണക്കിലെടുത്താണ് റെജിയേ തൽസ്ഥാനത്തു നിന്നും കമ്മറ്റി നീക്കം ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച ചേർന്ന കൺ സോഷ്യം കമ്മറ്റിയിൽ 20 അംഗങ്ങളാണ് റെജി കൊച്ചുമോനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ തീരുമാനമെടുത്തിരി
ക്കുന്നത്.