Idukki വാര്‍ത്തകള്‍
ദേശീയ വിരവിമുക്തദിനാചരണം നാളെ

ദേശീയ വിരവിമുക്തദിനാചരണത്തിന്റെ ഭാഗമായി ഒന്ന് മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 6ന് ഉച്ചയ്ക്ക് 2 മണിക്ക് പൈനാവ് യുപി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍വഹിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യസ്‌കൂളുകള്‍) നിന്നും, വിദ്യാലയങ്ങളില്‍ പോകാത്ത ഒന്ന് മുതല്‍ 19 വയസുവരെയുളള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നുമാണ് ഗുളിക നല്‍കുന്നത്. ഏതെങ്കിലും കാരണത്താല്‍ ജനുവരി 6 ന് ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കും.













































































