‘ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരമാർക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കും’; സഹായവുമായി കേരള പൊലീസ്
ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സഹായ ആവശ്യത്തിനായി കേരള പൊലീസിന്റെ പദ്ധതിയാണ് പ്രശാന്തി. മുതിർന്ന പൗരമാർക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, കൈത്താങ്ങ് ആകുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം എന്നാണ് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്.(kerala police prashanthi helpline for senior citizen)
ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങൾ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നൽകുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നു എന്നും പൊലീസ് വ്യക്തമാക്കി. 9497900035, 9497900045 എന്നീ ഹെല്പ് ലൈൻ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്.
കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയാണ് പ്രശാന്തി.
9497900035, 9497900045 എന്നീ ഹെല്പ് ലൈൻ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്. ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, പുനരധിവാസം, കൗൺസിലിംഗ്, പഠനം തുടങ്ങിയ മേഖലകളിൽ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങൾ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നൽകുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നു.