Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മെഡിക്കൽ ഓഫീസർ ഒഴിവ്


ഇടുക്കി,ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളിൽ അലോപ്പതി മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനമാണ് നടത്തുക. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപ്പര്യമുളള എം.ബി.ബി.എസ്. ഡിഗ്രിയും, റ്റി.സി.എം.സി. രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 13 വൈകുന്നേരം 5 ന് മുൻപായി ബയോഡാറ്റ അയക്കേണ്ടതാണ്.
പ്രതിമാസ ശമ്പളം : 57525/- രൂപ (അൻപത്തി ഏഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് രൂപ). ഇന്റർവ്യൂ നടത്തുന്ന സ്ഥലവും, സമയവും, തീയതിയും പിന്നീട് അറിയിക്കുന്നതായിരിക്കു. കൂടുതൽ വിവരങ്ങൾക്ക് 0484 2391018.