Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദേശ തൊഴിൽ തട്ടിപ്പ്: യുവജനങ്ങൾ ജാഗ്രതപാലിക്കണം: യുവജന കമ്മീഷൻ .


വിദേശ തൊഴില്‍ത്തട്ടിപ്പിനിരയാവുന്നതൊഴിവാക്കാൻ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു.
ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും, യുവതയുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അദാലത്തിൽ ആകെ ഇരുപത് പരാതികളാണ് പരിഗണിച്ചത്.
പതിന്നൊന്ന് പരാതികൾ തീർപ്പാക്കി. ഒൻപത് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി മൂന്ന് പരാതികൾ ലഭിച്ചു.
അദാലത്തിൽ കമ്മീഷൻ അംഗം വിജിത പി. സി, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ്, ജില്ലാ കോഡിനേറ്റർ ജോമോൻ പൊടിപാറ എന്നിവർ പങ്കെടുത്തു.