‘തൃശൂരിലെ വോട്ടുകൾക്ക് കാരണം കരുവന്നൂർ, അത് മറക്കാനാണ് പൂരം കലക്കൽ ആരോപണം’: സുരേഷ് ഗോപി


തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു.
ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലിൽ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാനെന്നും അദ്ദേഹം ചോദിച്ചു.തൃശൂര്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ കയറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മതിച്ചു. കാലിന് വയ്യായിരുന്നു. ആളുകള്‍ക്ക് ഇടയിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തിൽ, റിപ്പോർട്ടിന്മേൽ മന്ത്രിയുടെ പ്രതികരണം ഇല്ലേ?. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനകത്ത് നൽകിയ എൻഒസി പരിശോധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.