കട്ടപ്പനയിൽ നടപ്പാതകൾ കൈയ്യേറി അനധികൃത പാൻസാല വിൽപ്പന സജീവമാകുന്നു.
ഇടശേരി ജംഗ്ഷനിൽ മറുനാടൻ തൊഴിലാളികൾ നടത്തുന്ന അനധികൃത പാൻമസാല കേന്ദ്രം.
നീണ്ട ഇടവേളയ്ക്ക് ശേഷം നഗരത്തിൽ നടപ്പാതകളും ഇടവഴികളും കൈയ്യേറി അനധികൃത പാൻമസാല വിൽപപ്പന സജീവമാകുന്നു. മറുനാടൻ തൊഴിലാളികളുടെ നേതൃത്വത്തിലാണ് അനധികൃത പാൻമസാലക്കടകൾ നഗരത്തിലേക്ക് തിരിച്ചുവന്നത്. ഇടശേരീ ജങ്ങ്ഷൻ കേന്ദ്രീകരിച്ചാണ് വിൽപ്പന. വിദ്യാർഥികൾക്ക് ഉൾപ്പെടെ ഇവർ പാൻമസാലകൾ നൽകുന്നുണ്ട്. മുൻപ് നഗരത്തിൽ കുന്തളംപാറ റോഡിലും , ഇടശേരി ജങ്ങ്ഷനിലുമായി പാൻമസാലയും , നിരോധിത പുകയില ഉത്പന്നങ്ങളും വിറ്റഴിക്കുന്ന ഒട്ടേറെ കടകളുണ്ടായിരുന്നു. എക്‌സൈസ് വകുപ്പ് പലപ്പോഴും ഇവിടങ്ങളിൽ പരിശോധന നടത്തി പിഴയീടാക്കുമെങ്കിലും തുച്ഛമായ പെറ്റി നൽകാൻ മാത്രം വകുപ്പുള്ളതിനാൽ തുടർന്നും പ്രവർത്തിച്ചു.
അനധികൃത പാൻമസാല വിപണന കേന്ദ്രങ്ങൾക്കെതിരെ ആക്ഷേപം ശക്തമായതോടെ നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിൽ പരിശോധന നടത്തി. ഫെബ്രുവരി 29 ന് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി മറുനാടൻ തൊഴിലാളികൾ എത്തിച്ച വൻ പാൻമസാല ശേഖരവും പിടികൂടി ഇടശേരി ജങ്ങ്ഷൻ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മറുനാടൻ തൊഴിലാളികൾക്കും , സ്‌കൂൾ വിദ്യാർഥികൾക്കും ഉൾപ്പെടെ വിൽപ്പന നടത്തിയിരുന്നവരിൽ നിന്നാണ് അന്ന് പാൻ മസാല ശേഖരം പിടിച്ചെടുത്തത്. ലഹരി വസ്തുക്കൾ കലർത്തിയ പുകയില, മറ്റു പാൻ മസാലകൾ ഉൾപ്പെടെ മൂന്നു ചാക്ക് വസ്തുക്കൾ ഇങ്ങിനെ
കണ്ടെടുക്കുകയും അനധികൃതമായി സ്ഥാപിച്ച കടകൾ നീക്കം ചെയ്യുകയുമുണ്ടായി. മാസങ്ങൾക്ക് ശേഷം ഇതേ കടകൾ നഗരത്തിൽ വീണ്ടും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.