മാര്‍ തോമസ് തറയിലിന്‍റെ സ്ഥാനാരോഹണം :ഒക്ടോബർ 31 ന്
ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആര്‍ച്ച്‌ബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്‍റെ സ്ഥാനാരോഹണവും സ്ഥാനമൊഴിയുന്ന ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും നടത്തുന്നതിനായി 31ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്‍മായര്‍ എന്നിവരുടെ നിറഞ്ഞ സാന്നിധ്യം ചരിത്ര സംഗമമാകും.വത്തിക്കാന്‍ പ്രതിനിധിയും യൂറോപ്യന്‍ സഭാപ്രതിനിധികളും ഉള്‍പ്പെട്ടെ അമ്ബതിലേറെ മെത്രാന്മാര്‍ പങ്കെടുക്കും. മെത്രാന്മാര്‍ക്കൊപ്പം അതിരൂപതയിലെ മുഴുവന്‍ വൈദികരും സാമന്തരൂപതകളിലെ വികാരി ജനറാള്‍മാരും വൈദിക പ്രതിനിധികളും മറ്റു വൈദികരും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. മാര്‍ തോമസ് തറയിലിന്‍റെ അമ്മയും സഹോദരങ്ങളും കുടുബാംഗങ്ങളും സമര്‍പ്പിതരും അല്‍മായരുമടക്കം പതിനായിരത്തില്‍പരം വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുചേരും