ജെ. പി. എം. കോളേജിൽ ‘സ്നേഹവീടുകളുടെ താക്കോൽദാനം’ നടന്നു


എം.ജി സർവ്വകലാശാല എൻ. എസ്. എസ്. സെല്ലും കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന സ്നേഹവീടു പദ്ധതിയിയുടെ ഭാഗമായ് ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ് .യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.
താക്കോൽദാനച്ചടങ്ങിന്റെ ഉദ്ഘാടനം എം. ജി. സർവ്വകലാശാല എൻ. എസ്. എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ നിർവ്വഹിച്ചു. കുട്ടികൾ കൂടുതൽ സാമൂഹികപ്രതിബദ്ധതയുള്ളവരായ് വളരേണ്ട ആവശ്യകതയും അത് വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
കോളേജ് മാനേജർ ഫാ. ജോൺസൻ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്നു. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഡോ. സൂസമ്മ എ. പി പ്രൊജക്റ്റ് വിശദീകരണം നടത്തി.കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. സാമൂഹികവളർച്ചയിൽ കോളേജിന്റെ സംഭാവനകളെ ഉദ്ധരിച്ചുകൊണ്ട് സന്ദേശവും കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുഴിക്കാട്ടു മുഖ്യപ്രഭാക്ഷണവും നടത്തി.
കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിച്ചു. കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ, ഫാ. സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, ഫാ. ജെയിംസ് പൊന്നാബേൽ, വാർഡ് മെമ്പർമാരായ റെജി ഇലിപ്പുലികാട്ട്, സന്ധ്യ ജയൻ എന്നിവർ ആശംസകളും എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ടിജി ടോം നന്ദിയപ്പിക്കുകയും ചെയ്തു.
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാർ, വോളിന്ററിയേഴ്സ്, സെക്രട്ടറിമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.