Idukki വാര്‍ത്തകള്‍
വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള പുതിയ പദ്ധതി പ്രകാരം പതിനാറാംകണ്ടം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു


വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള പുതിയ പദ്ധതി പ്രകാരം പതിനാറാംകണ്ടം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ സംബന്ധിച്ച് ഇടുക്കി ജില്ലാ സൈബര്‍സെല്‍ അസിസ്റ്റന്റ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജന് റ്റി.എസ് ക്ലാസ് എടുത്തു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറ്റന്പതോളം പേര് പങ്കെടുത്തു.
ഇടുക്കി ജില്ലാ പോലീസ് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരായ ബോധവൽക്കരണം നൽകുന്നതോടൊപ്പം സൈബർ സുരക്ഷ, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം,ട്രാഫിക് ബോധവൽക്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി വരുന്നതാണ് .ഇത്തരം ബോധവത്കരണ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി/ക്യാമ്പസ് ബീറ്റ്സ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.