ഇടതു സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് ജില്ലാ തല പ്രതിഷേധസമരം 26 – ന് ചെറുതോണിയിൽ
ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടതുമുന്നണി സർക്കാരിനെതിരെ കേരളാ കോൺഗ്രസ് നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ 26 – ന്ചെറുതോണിയിൽ പ്രതിഷേധ സംഗമ സമരം നടത്തുമെന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് പത്രസമ്മേളനത്തിൽ അറിയിച്ചു.
എട്ട് വർഷം തുടർച്ചയായി ഭരണത്തിലായിട്ടും ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല. ഭൂപതിവ് നിയമഭേദഗതി ബിൽ നിയമസഭ ഐക്യകണ്ഠേന പാസാക്കി മാസങ്ങളായിട്ടുംചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. നിർമ്മാണ നിരോധനം പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല.സി.എച്ച്.ആർ ഭൂമി സംബന്ധിച്ച കാര്യത്തിൽ സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ജില്ലാ പ്രസിഡണ്ട് ചൂണ്ടിക്കാട്ടി …………….. വന്യജീവിശല്യം തടയുമെന്നും നഷ്ടപരിഹാരം വർധിപ്പിക്കുമെന്നും കാലതാമസം കൂടാതെ നൽകുമെന്നും ആവർത്തിച്ച് പറയുമ്പോഴും വന്യജീവി ആക്രമണങ്ങളിൽ ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു. കൃഷികളും വീടുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. നഷ്ടപരിഹാരം നൽകുന്നുമില്ല. എം.ജെ.ജേക്കബ് എടുത്തു പറഞ്ഞു………….. മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽസജീവമായി ഇടപെടുന്നില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിന് രണ്ട് വർഷങ്ങളായിസംസ്ഥാന ബജറ്റിൽ 50 കോടിയും 75 കോടിയും തുക വകയിരുത്തിയിരുന്നു.എന്നാൽഎതു പദ്ധതികൾക്കായി ആപണം ചെലവഴിച്ചുവെന്ന് അറിയില്ല.ഇപ്പോൾ പാക്കേജിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പണം അനുവദിക്കുന്നുമില്ല. കർഷകരുടെ വായ്പകളുടെ പലിശ എഴുതിതളളി കർഷകരെ സഹായിക്കുവാൻ തയ്യാറാകുന്നില്ല. കർഷക-കർഷക തൊഴിലാളി പെൻഷനുകൾവർധിപ്പിക്കുവാനോ ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുവാനോ തയ്യാറാകുന്നില്ല. വരൾച്ചാ ദുരിതാശ്വാസ അപേക്ഷകൾ വാങ്ങിയിട്ട് 5 മാസങ്ങൾ കഴിഞ്ഞിട്ടും സഹായമില്ല. ഇത്തരത്തിൽ കൃഷിക്കാരേ സർക്കാർ കബളിക്കുകയാണ്……. ………ജില്ലാ ആസ്ഥാനവികസന വികസനം പ്രഖ്യാപനങ്ങളിലും ഉദ്ഘാടന ചടങ്ങുകളിലുമായി അവസാനിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ഡോക്ടർമാരേ നിയമിക്കുമെന്നും പറയുന്നതല്ലാതെ രോഗികൾക്ക് പ്രയോജനകരമായ ഒരു കാര്യവും സർക്കാർ ചെയ്യുന്നില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുന്ന കാര്യത്തിലും സർക്കാർപരിഗണന നൽകുന്നില്ല. ടൂറിസം മേഖല തകർക്കുവാനുള്ള നീക്കങ്ങളും നടന്നു വരുന്നു.ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി നിർമ്മാണം പാതി വഴിയിലാണ്…. ഇത്തരത്തിൽ ഇടതുമുന്നണി സർക്കാർഇടുക്കി ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണനകൾക്കെതിരായാണ് സമരം. എം.ജെ.ജേക്കബ് തുടർന്നു പറഞ്ഞു. പത്രസമ്മേളനത്തിൽകേരള കർഷക യൂണിയൻസംസ്ഥാന പ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ കേരളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഉലഹന്നാൻ ഇടുക്കിനിയോജക മണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വ. എബി തോമസ് പാർട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടോമി തൈലംമനാൽ തുടങ്ങിയവർ പങ്കെടുത്തു…