യുവമോർച്ച കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കട്ടപ്പന: യുവമോർച്ച കട്ടപ്പന മണ്ഡലം കമ്മിറ്റി വെള്ളയാംകുടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
വെള്ളയാംകുടി എസ് എം എൽ ഭാഗത്ത് കലുങ്ക് നിർമ്മാണത്തിന് ആവശ്യമായി റോഡിൽ കുഴിയെടുത്ത പിഡബ്ല്യുഡി മാസങ്ങൾ ആയിട്ടും യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താത്തതിൽ പ്രതിഷേധിച്ച് ആണ് പ്രതിഷേധ സമരം നടത്തിയത്. നൂറുകണക്കിന് വാഹനങ്ങളും വഴിയാത്രക്കാരും നടന്നു പോകുന്ന ഈ വഴിയിൽ അപകടങ്ങൾ പതിവായിരിക്കുന്നു. വളരെ വേഗതയിൽ രണ്ടു സൈഡിൽ നിന്നും വാഹനങ്ങൾ വരുന്ന വഴി ആയതിനാലും അപകടങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം വളരെ കൂടുതലാണ്. കഴിഞ്ഞദിവസം ഈ സ്ഥലത്ത് ഉണ്ടായ ബസ് അപകടത്തിൽ തലനാരിഴക്കാണ് കെഎസ്ആർടിസി ബസിലെ യാത്രക്കാർ രക്ഷപ്പെട്ടത്. ഈ ഭാഗത്ത് കലിംഗ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചു. യുവമോർച്ച കട്ടപ്പന മണ്ഡലം പ്രസിഡണ്ട് രാഹുൽ സുകുമാരൻ അധ്യക്ഷത വഹിച്ച സമരത്തിൽ ജോസ് വേലപ്പറമ്പിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിജെപി കട്ടപ്പന മണ്ഡലം ട്രഷറർ അഭിലാഷ് കാലാച്ചിറ, യുവമോർച്ച കട്ടപ്പന മണ്ഡലം ജനറൽ സെക്രട്ടറി ശ്യാം സജി, യുവമോർച്ച കട്ടപ്പന മണ്ഡലം വൈസ് പ്രസിഡന്റ് ജിജു ഉറുമ്പിൽ, സെക്രട്ടറി അഖിൽ ഗോപിനാഥ്, മീഡിയ കൺവീനർ സുധീഷ് ഓമല്ലൂർ, ജെറിൻ ആന്റണി എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി