മിനി സുധാകരന് സര്‍ക്കാരിന്റെ ഓണ സമ്മാനം
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്ന് കിടപ്പിലായ മിനി സുധാകരന് സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കി പുതു ജീവിതത്തിലേക്ക് വഴികാട്ടി. വണ്ണപ്പുറം കാളിയാര്‍ സ്വദേശിയായ മിനി സുധാകരന്‍ 2013 ല്‍ വീടിനു സമീപം റോഡിലൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ഏഴ് വര്‍ഷമായി വീടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുകയായിരുന്നു മിനി. ഇതിനിടെയാണ് സാമൂഹ്യനീതി ഓഫീസ് മുഖാന്തിരം സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന ഇലക്ട്രോണിക്സ് വീല്‍ ചെയര്‍ മിനിക്കും ലഭിച്ചത്.
ചിത്രം:
ജില്ലാ സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്ക് ഇലട്രോണിക് വീല്‍ചെയര്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തൊടുപുഴയില്‍ വിതരണം ചെയ്യുന്നു.
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്ന് കിടപ്പിലായ മിനി സുധാകരന് സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി നല്‍കിയ ഇലക്ട്രോണിക് വീല്‍ചെയറില്‍