വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്


ദേവികുളം, അഴുത, അടിമാലി , തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള വെറ്ററിനറി ബിരുദധാരികൾ ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 11 നും (ദേവികുളം, അഴുത) രാവിലെ 12 ന് (അടിമാലി , തൊടുപുഴ, ഇളംദേശം) ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് , ആധാർ കാർഡ് എന്നിവയും പകർപ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്.