പച്ചക്കറി വാങ്ങാൻ വണ്ടിപ്പെരിയാറിൽ എത്തിയ വീട്ടമ്മയുടെ പേഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. ഉത്തമപാളയം സ്വദേശി പാണ്ഡീശ്വരൻ ആണ് പോലീസ് പിടിയിൽ ആയത്


തമിഴ്നാട് ഉത്തമ പാളയം സ്വദേശി സ്വദേശിയായ പാണ്ടിശ്വരൻ (45) ആണ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച്ച പൊതുവേ തിരക്ക് അനുഭവപ്പെടുന്ന തോട്ടം മേഖലയുടെ പ്രധാനപ്പെട്ട ടൗൺ ആയ വണ്ടിപ്പെരിയാറിൽ തമിഴ്നാട്ടിൽ നിന്നും നിരവധി വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ എത്താറുണ്ട് അങ്ങനെ പച്ചക്കറി കടകളിലേക്ക് കറിവേപ്പിലയും കൊത്തമല്ലിയും പുതിനായും വിൽപ്പന നടത്തുന്ന ആളാണ് പാണ്ടിശ്വരൻ വണ്ടിപ്പെരിയാർ പാണ്ടിയൻ സ്റ്റോർ പച്ചക്കറി കടയിൽ വീട്ടമ്മ പച്ചക്കറി വാങ്ങിക്കൊണ്ടിരുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന പേഴ്സ്
കടയുടെ സൈഡിൽ വച്ചു
ഇത് കണ്ട പാണ്ടിശ്വരൻ
പേഴ്സ് അപകരിക്കുകയായിരുന്നു തുടർന്ന് വീട്ടമ്മ ഇവിടെവച്ച് പേഴ്സ് കാണാനില്ല എന്ന് പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ അറിയിക്കുകയും തുടർന്ന് പരിശോധന നടത്തുകയും ചെയ്തു. പോലീസ് എത്തി പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച വീട്ടമ്മയുടെ പേഴ്സ് പാണ്ടിശ്വരൻ പോലീസിൽ ഏൽപ്പിക്കുന്നത്.
പേഴ്സിൽ മൂന്നു പവൻ സ്വർണവും 200 രൂപയും ഉണ്ടായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കുന്ന
പ്രതിയെ റിമാൻഡ് ചെയ്യും. ഇതിനുശേഷമേ വീട്ടമ്മയുടെ സ്വർണം ലഭിക്കുകയും ഉള്ളൂ……..