സാമൂഹിക പ്രതിബദ്ധത ഉള്ള യുവജനങ്ങൾ രാഷ്ട്രീയത്തിന്റെ നട്ടെല്ലായി മാറണം – യൂത്ത് ഫ്രണ്ട് (എം)
ഇരട്ടയാർ : സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ വരും കാലഘട്ടങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാവുകയും, ഈ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തികളായി മാറുകയും വേണമെന്ന് കേരള കോൺഗ്രസ് (എം) ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻറ് ശ്രീ. ജിൻസൺ വർക്കി പുളിയൻകുന്നേൽ, കേരള യൂത്ത് ഫ്രണ്ട് (എം) ഇ ഇരട്ടയാർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . അവനവനിലേക്ക് ഒതുങ്ങുന്ന ഇന്നത്തെ യുവത്വം സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ ഇടപെടാൻ വൈമ്യമുള്ളവരായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ , അക്രമരാഷ്ട്രീയത്തെ പാടെ ഉപേക്ഷിച്ചുകൊണ്ട് വ്യക്തിത്വ വികസനത്തിലൂടെ പൊതു രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർന്നു വരുന്നതിനുള്ള സാഹചര്യം കേരള യൂത്ത് ഫ്രണ്ട് (എം) പോലെയുള്ള യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരുക്കി കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ. എം മാണിസാറിന്റെയും, കേരള കോൺഗ്രസ് (എം) ൻ്റെയും ആശയങ്ങളെ പിൻപറ്റി യൂത്ത് ഫ്രണ്ട് (എം) ലെക്ക് പുതുതായി കടന്നുവന്ന പ്രവർത്തകർക്ക് മണ്ഡലം പ്രസിഡൻറ് ജർസിനോ ജോയി കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വീകരണം നൽകി. യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ മുഖ്യ പ്രഭാഷണം നടത്തി,പ പാർട്ടി മണ്ഡലം പ്രസിഡൻറ്റ് ലാലിച്ച ൻ വെള്ളക്കട, സംസ്ഥാന കമ്മിറ്റി അംഗം ജോമറ്റ് ഇളംതുരുത്തിൽ, ജില്ലാ വൈസ് പ്രസിഡൻറ് സാജൻ കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു. മനു vs അഡോൺ കുട വനപാട്ട്, ആൽബർട്ട് തറയിൽ, അഖിൽ തറപ്പേൽ, നിഖിൽ മണ്ണി പ്ലാക്കൽ, ജോബി കണ്ണുമുണ്ട, സോണി ഓലികരോട്ട് എന്നിവർ നേതൃത്വം നൽകി