Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോഴിക്കോട് KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു; മന്ത്രി കെ ബി ഗണേഷ് കുമാർ


പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമല്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയിൽ വ്യക്തമാക്കി. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുകയാണ് ഉണ്ടായത്, ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലാണ്, നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട്. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും. ഡിപ്പോകൾ ലാഭകരമാണെന്നും മന്ത്രി പറഞ്ഞു.