Idukki വാര്‍ത്തകള്‍
സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്


സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും.
ഓംപ്രകാശിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് നിരവധി ലഹരിപ്പാർട്ടികൾ. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്ന് പൊലീസ്. കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.