ഹരിത വിദ്യാലയ അങ്കണത്തിൽവിളവെടുപ്പ് മഹോത്സവം.
രാജകുമാരി: ഹോളിക്വീന്‍സ് യുപി സ്കൂൾ രാജകുമാരിയിൽ സ്കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ കപ്പ വിളവെടുപ്പ് വിപുലമായി നടത്തപ്പെട്ടു.ഹരിത ജ്യോതി പ്രശംസ പത്രത്തിന് അർഹമായ ഇടുക്കി ജില്ലയിലെ മികച്ച ഹരിത വിദ്യാലയം ആയ ഹോളി ക്വിൻസ് സ്കൂളിൽ നിരവധി പച്ചക്കറികളും, ഔഷധസസ്യങ്ങളും,പഴങ്ങളും,പൂന്തോട്ടങ്ങളും,നിറഞ്ഞുനിൽക്കുന്നു.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും പൂർണ്ണമായ സഹകരണത്തോടെ ആണ് സ്കൂളിൽ ഇത്തരം പ്രവർത്തന പരിപാടികൾ നടത്തിവരുന്നത്. സ്കൂൾ മാനേജർ.റവ മോൺ അബ്രഹാം പുറയാറ്റ് വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ റെന്നി തോമസ് കാർഷിക മേഖലയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികളിൽ വളർന്നുവരേണ്ട കൃഷി രീതിയെ പറ്റിയും സംസാരിച്ചു. വിളവെടുത്ത കപ്പ കുട്ടികൾക്ക് വേവിച്ചു നൽകുകയും കപ്പയോടൊപ്പം മീൻ കറി വച്ചു വിഭവസമൃദ്ധമായ ഭക്ഷണം നൽകുകയും. ചെയ്തു..