Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക മാനസികാരോഗ്യദിനം : ജില്ലാതല ഉദ്ഘാടനം


ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10 ന് ജില്ലാതല ഉദ്ഘാടനവും ,ബോധവൽക്കരണ പരിപാടിയും ,റാലിയും സംഘടിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം ജില്ലാ കളക്ടർ വി വിഗ്നേശ്വരി രാവിലെ 10.30 ന് ചെറുതോണി പോലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ നിർവഹിക്കും. ഇതോടനുബന്ധിച്ചുള്ള റാലി ഇടുക്കി പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ് ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ സുരേഷ് വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പിലെ വിദഗ്ദർ നയിക്കുന്ന ചർച്ചയും , ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.