പ്രധാന വാര്‍ത്തകള്‍
ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി
ജനസംഖ്യാ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും നഷ്ടമുണ്ടാകാത്ത വിധത്തില്‍ ന്യുനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസിലെ ജനസംഖ്യ ആധാരമാക്കി ബന്ധപ്പെട്ട എല്ലാ സമുദായങ്ങള്‍ക്കും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു