സ്വകാര്യ തൊഴിൽ ഇടങ്ങളിൽ ജോലിഭാരം കുറയ്ക്കണം: യൂത്ത് ഫ്രണ്ട് (എം)


തൊടുപുഴ : രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ജോലിസമയം ക്രമീകരിക്കുന്നതിനും, മേൽ ഉദ്യോഗസ്ഥരുടെ ശകാരവർഷം നിയന്ത്രിക്കുന്നതിനും നിയമ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്സ് കോഴിമല. പൂനെ ഇ വൈ ഇന്ത്യ കമ്പനി ജീവനക്കാരി അന്ന അമിത ജോലി ഭാരം നിമിത്തം മരണമടഞ്ഞത് തൊഴിൽ മേഖലയിലെ ചൂഷണത്തിന്റെ ഭാഗമാണെന്നും, സ്വകാര്യമേഖലയിൽ യുവജനങ്ങൾ പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂറുകൾ വരെ തുച്ഛമായ വേദനത്തിൽ ജോലി ചെയ്യേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിലേയ്ക്ക് അവരെ എത്തിക്കുകയാണെന്നും യൂത്ത് ഫ്രണ്ട് (എം) ഇടുക്കി മേഖല നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തുവാൻ ഈ വൈ ഇന്ത്യ കമ്പനിക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പൊതു സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങൾ പരിശോധിക്കുവാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ അധ്യക്ഷത വഹിച്ച യോഗത്തിൽ, ശുചിത്വ മിഷൻ പദ്ധതിയിൽ യൂത്ത്ഫണ്ട് (എം) പ്രവർത്തകർ സംസ്ഥാനത്ത് ഒട്ടാകെ പങ്കാളികളാകണമെന്നും ,പൊതുവിടങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് നവോത്ഥാന കേരളത്തിൽ ഇന്നിന്റെ അനിവാര്യത ആണെന്നും, പ്രതിജ്ഞാബദ്ധരായ യുവജനങ്ങൾ വിവിധ സാമൂഹ്യ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് പുതിയ ഒരു രാഷ്ട്രീയ മുന്നേറ്റം രാജ്യം ഒട്ടാകെ ഉണ്ടാക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് ശ്രീ. സിറിയക് ചാഴിക്കാടൻ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് (എം ) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ശ്രീ. ജിമ്മി മാറ്റത്തിപ്പാറ, സാജൻ തൊടുക, ഷേക്ക് അബ്ദുള്ള, വിപിൻ സി അഗസ്റ്റിൻ, ജെഫിൻ കൊടുവേലിൽ, ആൽബിൻ വറപോളക്കൽ, ജോമറ്റ് ഇളംതുരുത്തിൽ, ജോമി കുന്നപ്പിള്ളിൽ, സാജൻ കൊച്ചുപറമ്പിൽ, ആൻ്റോ ഓലിക്കരോട്ട്, റോയിസൺ കുഴിഞ്ഞാലിൽ, അനീഷ് മങ്ങാരത്ത്, അനിൽ ആൻറണി , അഡ്വ മധു നമ്പുതിരി, അംബിക ഗോപാലകൃഷ്ണൻ എന്നീ നേതാക്കൾ പ്രസംഗിച്ചു.