Idukki വാര്‍ത്തകള്‍
ഇരട്ടയാറിൽ തെരുവ് നായ ആക്രമണം: കാൽനടയാത്രികനും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു


ഇരട്ടയാർ ടൗണിൽ തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞദിവസം കാൽനടയാത്രികനും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. മുത്തനാട്ട് തോമസുകുട്ടിക്കാണ് പരിക്കേറ്റത്. ഇരട്ടയാർ ഇരുവേലിക്കുന്നേൽ സിബിയുടെ പശുക്കിടാവിനേയും നായ കടിച്ചു. ഒരേ നായയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിനുശേഷം ഓടി മറഞ്ഞ നായയെ അടുത്ത ദിവസം ചത്തനിലയിൽ കണ്ടെത്തി.
നായയ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. ഇരട്ടയാർ ടൗണിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇരട്ടയാർ ബസ് സ്റ്റാൻഡിൽ തമ്പടിക്കുന്ന പത്തോളം തെരുവുനായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റതായി നാട്ടുകാർ പറഞ്ഞു.