ഉപ്പുതറ പരപ്പ് വികാസ് യോജന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സൗജന്യ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 6 ന്
ഉപ്പുതറ പരപ്പ് വികാസ് യോജന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 6ന് (ഞായർ )രാവിലെ 9 മുതല്‍ പരപ്പ് ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂളില്‍ സൗജന്യ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടക്കും.
സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ സാമൂഹിക ക്ഷേമവിഭാഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി.
കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിലെ 17 ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കും.
ന്യൂറോളജി, എന്‍ഡോക്രൈനോളജി, ശ്വാസകോശ രോഗ ചികിത്സ, ഓര്‍ത്തോപീഡിക് ആന്‍ഡ് ജോയിന്റ് റീപ്ലേസ്‌മെന്റ്, ഇഎന്‍ടി ആന്‍ഡ് ഇഎന്‍ടി സര്‍ജറി, ജനറല്‍ മെഡിസിന്‍, ജനറല്‍ ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജറി, ഗൈനക്കോളജി, ശിശുരോഗ ചികിത്സ, ത്വക്ക് രോഗചികിത്സാ തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രമേഹം, രക്തഗ്രൂപ്പ്, തൈറോയിഡ്, പിഎഫ്ടി തുടങ്ങിയ പരിശോധനകളും മരുന്നുകളും സൗജന്യമായി ലഭിക്കും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി പേര് നല്‍കാം. ഫോണ്‍: 7511112126, 8921887481.
വാര്‍ത്താസമ്മേളനത്തില്‍ ഫാ. ലിജോ കൊച്ചുവീട്ടില്‍, സോണി സെബാസ്റ്റ്യന്‍, കിരണ്‍ കമല്‍ എന്നിവര്‍ പങ്കെടുത്തു.