Idukki വാര്‍ത്തകള്‍
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; ലക്ഷ്വദ്വീപിൽ കുടുങ്ങി യാത്രക്കാർ


ലക്ഷ്വദ്വീപിൽ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെത്തുടർന്ന് അഗതി വിമാനത്താവളത്തിൽ കുടുങ്ങിയത് നാല്പത്തിലധികംപേർ. ഇന്ന് രാവിലെ 10.30 തിന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് ഒരു അറിയിപ്പും കൂടാതെ റദ്ദാക്കിയത്.
ഓണം അവധിയെത്തുടർന്ന് വെക്കേഷൻ ആഘോഷിക്കാനെത്തിയ മലയാളികളടക്കമുള്ളവരാണ് വിമാനം റദ്ദാക്കലിനെ തുടർന്ന് പ്രതിസന്ധിയിലായത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവർ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ അഗതി വിമാനത്താവളത്തിൽ കുടുങ്ങികിടക്കുകയാണ്.വ്യക്തമായ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണ് വിമാന കമ്പനി എന്നാണ് യാത്രക്കാരുടെ ആരോപണം.