കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് 58 മത് വാർഷിക പൊതുയോഗം നടന്നു
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്റെ 2023 – 2024 വാർഷിക പൊതുയോഗമാണ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നത്.
ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പനയിൽ സർവ്വീസ് ബാങ്കിന് 7 ശാഖകളാണ് ഉള്ളത്.
സ്വയം സഹായസംഘങ്ങൾ, കർഷക സേവ കേന്ദ്രം,ഹൈടെക് ഫാമിംഗ്, ഇക്കോ ഷോപ്പ് കൺസ്യൂമർ സ്റ്റോർ & ഫെസ്റ്റിവൽ മാർക്കറ്റ്, കാർഷിക നഴ്സറി, ടിഷ്യൂകൾച്ചർ ലാബ്, മണ്ണ്, ജലം പരിശോധന ലാബുകൾ, ആംബുലൻസ്, കോർ ബാങ്കിംഗ്, എറ്റിഎം, വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ, പാൻകാർഡ്,SMS,ഹൈപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ , ഫുഡ് പ്രോഡക്ട്സ്, ഡ്രയർ യൂണിറ്റ്, എ.സി ആഡിറ്റോറിയം, വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം, അദാലത്ത്, ചികിത്സാ ധനസഹായ ഫണ്ട്, തുടങ്ങി നിരവധി സേവനങ്ങളാണ് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ചെയ്ത് വരുന്നത്.
കാടാശ്വാസ ഫണ്ട് സർക്കാർ നൽകാത്തത് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പറഞ്ഞു.
വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ , ബോർഡ് അംഗങ്ങളായ റ്റി.ജെ ജേക്കബ്, അഡ്വ: കെ.ജെ ബെന്നി, ജോയി ആനിത്തോട്ടം, മനോജ് മുരളി ,ജോയി പൊരുന്നോലി, ബാബു ഫ്രാൻസീസ്,സജീവ് കെ.എസ്, സിനു വാലുമ്മേൽ , പി.എം സജീന്ദ്രൻ , അരുൺ കുമാർ കെ.റ്റി, സിന്ധു വിജയകുമാർ , ശാന്തമ്മ സോമരാജൻ, സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.