Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡ്രൈ ഡേയും ഗാന്ധി ജയന്തിയും; അടുത്ത രണ്ട് ദിവസം ബെവ്കോ അവധി


കേരളത്തിൽ വരുന്ന രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടുത്ത രണ്ട് ദിവസങ്ങളിൽ അടച്ചിടുന്നത്.
അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്ക്കും.
സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്. അതേസമയം ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർത്തിക്കും.