നാട്ടുവാര്‍ത്തകള്‍
കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ഇടുക്കി:കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കുന്തളംപാറ സുരേഷിൻറെ മകൾ ശാലു(14) ആണ് മരിച്ചത്.കട്ടപ്പനയിൽ വ്യാപാരസ്ഥാപനം നടത്തിവരികയാണ് സുരേഷ് ഉച്ചയ്ക്കുള്ള ഭക്ഷണവുമായി ശാലുവിനെ അമ്മ കട്ടപ്പനയ്ക്ക് പോയി തിരികെ എത്തിയപ്പോഴാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് .കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു ഇവരുടെ ഏകമകളാണ് ശാലു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി .കട്ടപ്പന പോലീസിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്