കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂളിൽ 1964 -1980 കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം സെൻറ് ജോർജ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂളിൽ 1964 -1980 കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിലാണ് 6 പതിറ്റാണ്ടിനു ശേഷം കൂട്ടുകാർ ഒരിക്കൽ കൂടി മാതൃവിദ്യാലയത്തിൽ ഒത്തുകൂടിയത്. സെൻറ് ജോർജ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം
ഫാദർ ജോസ് മാത്യു പറപ്പള്ളി ഉദ്ഘാടനം ചെയ്തു.
സോൾ ഓഫ് സെൻറ് ജോർജ് സ്കൂൾ എന്ന പേരിൽ രൂപീകരിച്ച പൂർവ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ ജോസ് കലയത്തിനാൽഅധ്യക്ഷത വഹിച്ചു.
സെൻറ് ജോർജ് സ്കൂൾ എച്ച് എസ് എച്ച് എം ബിനു മോൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ജോൺ വി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.
കട്ടപ്പന മുനിസിപ്പൽ കൗൺസിലറും മുൻ വിദ്യാർത്ഥിയുമായ ജോയി ആനി തോട്ടം സ്വാഗതം ആശംസിച്ചു
യോഗത്തിൽ പൂർവ്വ വിദ്യാർത്ഥികളായ അഡ്വക്കേറ്റ് ഇഎംആഗസ്റ്റി,ജോയി വെട്ടിക്കുഴി, തോമസ് രാജൻ ,അഡ്വക്കേറ്റ് തോമസ് പെരുമന , കെ വി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
ഫ്രാൻസിസ് ചോക്കാട്ട്, സിസ്റ്റർ സിസിലി, അഡ്വക്കേറ്റ് ജോസഫ് കാവുങ്കൽ, ജോസ് വെട്ടിക്കുഴ, ജോസഫ് ചിലമ്പൻ , മാത്യു മാവുങ്കൽ,ത്രേസ്യാമ്മ മാത്യു തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി
കട്ടപ്പന സെൻറ് ജോർജ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും കലാകായികരംഗത്ത് സംസ്ഥാനതലത്തിലും മറ്റും മികവ് പുലർത്തിയവരുമായ ജോസഫ് ചിലമ്പൻ ,ജോസ് വെട്ടിക്കുഴ , ജി കെ പന്നാംകുഴി , ഉൾപ്പെടെയുള്ളവരെ ആദരിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച കെസി ജോർജിനുള്ളപുരസ്കാരം അദ്ദേഹത്തിൻറെ വീട്ടിൽ നേരിട്ട് എത്തിച്ചു കൊടുക്കുന്നതിനും തീരുമാനിച്ചു
പൂർവ വിദ്യാർത്ഥികളായ 150 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു