Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വായ്പാ ജനസമ്പർക്ക പരിപാടി 25 ന്



ഇടുക്കി ജില്ലാ ലീഡ് ബാങ്കിൻറെ ആഭിമുഖ്യത്തിൽ മുതലക്കോടം സെൻറ് ജോർജ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ ഈ മാസം 25 ന് രാവിലെ 11 30 ന് വായ്പ സംബന്ധമായ ജനസമ്പർക്ക പരിപാടി നടക്കും. ഇടുക്കി ജില്ലയുടെ ലീഡ് ബാങ്ക് ആയി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചുമതല ഏറ്റ് എടുത്തതിനുശേഷം ഉള്ള ഈ വായ്പ വിതരണമേള എസ് ബി ഐ കേരള സർക്കിൾ മേധാവി യും ചീഫ് ജനറൽ മാനേജരുമായ എ ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും. മേളയിൽ ഇടുക്കി ജില്ലയിലെ വിവിധ ബാങ്കുകളുടെയും ഗവൺമെൻറ് ഡിപ്പാർട്ട്മെന്റുകളുടെയും സ്വയം സഹായ സംഘങ്ങളുടെയും ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാവും.അതോടൊപ്പം പുതിയ വായ്പകളെ കുറിച്ചും വിവരണവും വായ്പ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയും മേളയുടെ ഭാഗമായി നടക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!