വണ്ടിപ്പെരിയാർ ഗവൺമെൻറ് യുപി സ്കൂളിൽ റീഗൻ ജോൺസ് ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിക്കുവാൻ തീരുമാനിച്ചു
വണ്ടിപ്പെരിയാർ ഗവൺമെൻറ് യുപി സ്കൂളിൽ റീഗൻ ജോൺസ് ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിക്കുവാൻ തീരുമാനിച്ചു.
വർഷങ്ങൾക്ക് മുൻപ് മാർപാപ്പ രണ്ടാമനും ലോകസമാധാനം എന്ന തലക്കെട്ടിൽ ഇംഗ്ലീഷ് ഭാഷയിൽ ലോകത്തിൽ ഏറ്റവും നീളം കൂടിയ കത്ത് എഴുതി ഗിന്നസ് റെക്കോർഡിൽ സ്ഥാനം നേടിയ റീഗന്റ് ജോൺസിന്റെ പേരിലാണ് വർഷങ്ങളായി വണ്ടിപ്പെരിയാർ ഗവൺമെൻറ് യുപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നത്. അതിൻറെ ഭാഗമായി എല്ലാ ബുധനാഴ്ചയും മുഴുവൻ കുട്ടികളും അധ്യാപകരും രാവിലെ മുതൽ വൈകുന്നേരം വരെ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുവാനും വിവിധ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാനും തീരുമാനിച്ചു. ഇംഗ്ലീഷ് സ്കിറ്റ് സ്പീച്ച് റെസിറ്റേഷൻ കൊറിയോഗ്രാഫി എന്നിങ്ങനെ നിരവധി ഇംഗ്ലീഷ് പഠന പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസിലും സ്കൂൾ പരിസരത്തും കുട്ടികൾ ഇംഗ്ലീഷിൽ സംസാരിക്കുവാൻ കുട്ടികളോട് നിർദേശിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ലി കുട്ടികൾ തന്നെ കൈകാര്യം ചെയ്യും. കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വളർത്തിയെടുക്കുന്ന എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഓരോ ബുധനാഴ്ചയും ഇംഗ്ലീഷ് ദിവസമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അധ്യാപകനായ ദിനകരൻ എന്നിവർ പറഞ്ഞു.