Letterhead top
previous arrow
next arrow
കായികം

ഹെട്‌മെയർ രാജസ്ഥാൻ ടീം ക്യാമ്പിൽ; ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കും



രാജസ്ഥാൻ റോയൽസിൻറെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷിംറോൺ ഹെറ്റ്മെയർ ടീം ക്യാമ്പിലേക്ക് തിരിച്ചെത്തി. കുഞ്ഞിൻറെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഹെറ്റ്മെയർ രാജസ്ഥാൻറെ സീസണിലെ ശേഷിക്കുന്ന മൽസരങ്ങളിൽ കളിക്കും. ഈ മാസം 20ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻറെ അടുത്ത മത്സരം.

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 24 റൺസിന് ലഖ്നൗ സൂപ്പർ ജയൻറ്സിനെ തോൽപ്പിച്ചിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമാണ് നേടാനായത്. ജയത്തോടെ ആർആർ പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലക്നൗ സൂപ്പർ ജയൻറ്സാണ് മൂന്നാം സ്ഥാനത്ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!