പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിയ്ക്ക് സമീപം പാറേമാവിൽ മദ്ധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി.


കട്ടപ്പന കല്ലുകുന്ന് സ്വദേശി സലിം (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുള്ളതായാണ് നിഗമനം . ഇടുക്കി പോലിസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇയാളെ കഴിഞ്ഞ പത്ത് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു