പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടിപ്പെരിയാർ 62 ആം മൈൽ കലാം നഗറിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.


വണ്ടിപ്പെരിയാർ 62 ആം മൈൽ കലാം നഗറിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാർക്ക് പരിക്ക്. മലപ്പുറത്തുനിന്നും കുമളിയിലേക്ക് വരികയായിരുന്ന കാറും വണ്ടിപ്പെരിയാറിൽ നിന്നും 62 ആം മൈലിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത് വാഹന യാത്രക്കാരെ കയറ്റുന്നതിനായി ഓട്ടോറിക്ഷ നിർത്തിയ സമയത്ത് കാർ പിന്നിൽ നിന്നും വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ വട്ടം തിരിഞ്ഞു കാറിലേക്ക് വീണ്ടും ഇടിക്കുകയും ചെയ്തു .തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു …….