മഞ്ചാടി വർണ്ണത്തുമ്പി കലോത്സവം 19ന്


കാമാക്ഷി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ബാലകലോത്സവം സെപ്തംബർ 19 ന് നടക്കും. മഞ്ചാടി വർണ്ണത്തുമ്പി കലോത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക. കുട്ടികളിൽ കലാപരമായ അഭിരുചികൾ വളർത്തുന്നതിനും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുമാണ് പരിപാടിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ഉദ്ഘാടനം രാവിലെ 9.30 ന് ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗ്ഗീസ് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനുമോൾ ജോസ് അദ്ധ്യക്ഷത വഹിക്കും.ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാരിച്ചൻ നീറനാക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തും.
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് .കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും. തങ്കമണി സെന്റ് തോമസ് എസ്.എച്ച്.എസ് പ്രിൻസിപ്പാൽ സാബു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. മികച്ച അങ്കണവാടികൾക്കുള്ള അവാർഡുകളും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ നിർവഹിക്കും .ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , സാമൂഹികസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
അംഗനവാടി കുട്ടികൾക്കായി പ്രസംഗ മത്സരം, ആക്ഷൻ സോങ്-സിംഗിൾ, ആക്ഷൻ സോങ് -ഗ്രൂപ്പ്, കഥ പറച്ചിൽ, ക്വിസ് മത്സരം, പ്രച്ഛന്നവേഷം, ഓർമ്മ പരിശോധന, മിഠായി പെറുക്കൽ, പുഞ്ചിരി മത്സരം, കളറിങ്, തവള ചാട്ടം, ഗ്രൂപ്പ് സോങ് എന്നിവയും , ബാലസഭാ കുട്ടികൾക്കായി ചിത്രരചന, പ്രസംഗം, ഓണപ്പാട്ട് ഗ്രൂപ്പ്, ക്വിസ് മത്സരം , കസേര കളി, ബോൾ പാസിങ്, ലളിതഗാനം എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.