ഗണേശ പൂജ; തെലങ്കാനയിൽ ഒറ്റ ലഡ്ഡു ലേലത്തിൽ പോയത് 1.87 കോടി രൂപയ്ക്ക്
ഗണപതി പൂജ ആഘോഷങ്ങളുടെ സമാപനത്തിന് മുന്നോടിയായി ബന്ദ്ലഗുഡ ഗണേഷ് ലഡു ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്ലഗുഡ ജാഗിര്‍ ഏരിയയിലെ കീര്‍ത്തി റിച്ച്മണ്ട് വിലാസിലായിരുന്നു ലേലം.
ഏകദേശം 1.87 കോടി രൂപയ്ക്കാണ് ലഡ്ഡു ലേലത്തില്‍ പോയത്. കഴിഞ്ഞ വർഷത്തെ വിലയേക്കാൾ 61 ലക്ഷം രൂപയുടെ വർധനവാണ് ഇതവണത്തേതെന്നാണ് റിപ്പോർട്ടുകൾ. ലേലത്തിലൂടെ ലഡ്ഡു സ്വന്തമാക്കിയാളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ഗണപതി ആഘോഷത്തിന്റെ അവസാന ദിവസം 1994 മുതല്‍ വര്‍ഷം തോറും ലേലം ചെയ്തുവരുന്ന ബാലാപൂര്‍ ഗണേഷ് ലഡ്ഡുവും ഇത്തവണ റെക്കോര്‍ഡ് തുകയ്ക്കാണ് ലേലത്തില്‍ പോയത്. കർഷകനായ കോലൻ മോഹൻ റെഡ്ഡിയെന്നയാളാണ് ബാലാപൂര്‍ ഗണേഷ് ലഡ്ഡു ലേലം ചെയ്യലിന് തുടക്കമിട്ടത്.
ലേലത്തില്‍ 100 പേര്‍ പങ്കെടുത്തു. 25 പേര്‍ വീതമുള്ള നാല് ടീമുകളായി തിരിച്ചായിരുന്നു ലേലം. ഇതിലൊരു ടീമാണ് ലേലം പിടിച്ചത്. ഈ തുക പാവപ്പെട്ടവരെ സഹായിക്കാന്‍ സംഭാവന ചെയ്യും.