കട്ടപ്പന_പുളിയന്മല റൂട്ടില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ വളര്‍ന്നു നിന്നിരുന്ന കാട്ടു ചെടികള്‍ വെട്ടിമാറ്റി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രവര്‍ത്തകര്‍
ഗതാഗത കുരുക്ക് പതിവായ കട്ടപ്പന_പുളിയന്മല റൂട്ടില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ വളര്‍ന്നു നിന്നിരുന്ന കാട്ടു ചെടികള്‍ വെട്ടിമാറ്റി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രവര്‍ത്തകര്‍.ദിവസേന വലിയ വാഹനങ്ങള്‍ കുടുങ്ങുന്ന മുകളിലുള്ള വളവില്‍ രൂപപ്പെട്ടിരിക്കുന്ന വലിയ ഗട്ടറുകളാണ് ഈ റൂട്ടില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത കുരുക്കിനുള്ള കാരണങ്ങളില്‍ പ്രധാനം. ഈ വളവില്‍ കാഴ്ച മറച്ച് കാട്ടു ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത് ഈ വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് വഴിയെ കുറിച്ച് മനസ്സിലാകാത്തതു മൂലം വലിയ വാഹനങ്ങള്‍ ഇടത് വശം ചേര്‍ത്ത് തിരിക്കുകയും വാഹനത്തിന്റെ അടിവശം റോഡിലിടിച്ച് വാഹനം വളവില്‍ കുടുങ്ങുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് ഈ വളവിലെ കാട്ടു ചെടികള്‍ വെട്ടി നീക്കാന്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം മുന്നിട്ടിറങ്ങിയത്.ഈ റുട്ടിലെ കുഴികളടച്ച് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഈ റൂട്ടില്‍ ഇന്ന് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ നേതൃത്വം നല്‍കി. ഭാരവാഹികളായ മധുസൂധനന്‍നായര്‍ T K , ബിജു P V , ഷിബു കൂടല്ലി , രാജേഷ് കീഴേവീട്ടില്‍ , പയസ്കുട്ടിജേക്കബ്, സുബിന്‍ പുത്തന്‍പുരയ്ക്കല്‍, M K മോഹനന്‍, അഭിലാഷ് S നായര്‍ , ജയിംസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു