ബ്ലഡ് കാൻസർ ബാധിച്ച സഹപാഠിക്ക് ചികിത്സാ നൽകാൻ ധനസമാഹരണം നടത്തി വിദ്യാർത്ഥികൾ
ബ്ലഡ് കാൻസർ ബാധിച്ച സഹപാഠിക്ക് ചികിത്സാ നൽകാൻ ധനസമാഹരണം നടത്തി വിദ്യാർത്ഥികൾ. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ആകാശ് എ ആണ് അർബുദരോഗം രക്തത്തിൽ ബാധിച്ചത് മൂലം രോഗാവസ്ഥയിൽ കഴിയുന്നത്. പട്ടുമല ദേവാലയ പരിസരത്തും വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തും ധനസമാഹരണം നടത്തി. സുമനസ്സുകൾ തങ്ങളുടെ സഹപാഠിക്ക് ഭൂമിയിൽ കൂടുതൽ കാലം ജീവിക്കാനുള്ള കരുതൽ ഒരുക്കും എന്ന വിശ്വാസത്തിൽ ആണ് വിദ്യാർത്ഥികൾ………..
വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റ് താമസിക്കുന്ന അർബുതകുമാർ എലിസബത്
ദമ്പതികളുടെയും മൂത്തമകനാണ് ആകാശ് എ. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയും ആണ്. ജന്മനാ കണ്ണിന് കാഴ്ചശക്തി കുറവുള്ള ആകാശിന് കഴിഞ്ഞമാസമാണ് രക്തത്തിൽ ഉള്ള അർബുദരോഗം ആണെന്ന് മനസ്സിലാകുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ചികിത്സ വേണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരിക്കുന്നത്.
ഒരു തലകറക്കം ഉണ്ടാവുകയും ആകാശിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു ഈ സമയം നടത്തിയ പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർമാരാണ് തിരുവനന്തപുരം ആർസിസിക്ക് ആകാശിനെ അയക്കുന്നത്.
അവിടെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് നിർധന കുടുംബത്തിന് എന്ത് ചെയ്യണമെന്ന് അറിയാത്ത ഇരുന്ന സാഹചര്യത്തിലാണ് നെല്ലിമല വാർഡ് മെമ്പറും
ഡ്രീംസ് ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ സഹപാഠികളായ വിദ്യാർത്ഥികൾ ചികിത്സാധനസഹായ സമാഹരണത്തിന് ഇറങ്ങിയത് . തങ്ങളുടെ ഉറ്റത്തോഴനും സഹപാഠിയുമായ ആകാശ് ഈ ഭൂമിയിൽ തങ്ങളോടൊപ്പം കൂടുതൽ കാലം ജീവിക്കാനുള്ള കരുതൽ സുമനസ്സുകളിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. ഇതോടൊപ്പം സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ നിർധന കുടുംബവും