Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തെരുവ് നായയുടെ ആക്രമത്തിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്


കാഞ്ചിയാർ സ്വരാജ് മേഖലയിലാണ് രണ്ടുദിവസങ്ങളിലായി തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നത് .ഇന്ന് രാവിലെ പെരിയൻകവലയിലും സ്വരാജിലും വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായി . പരീക്ഷ എഴുതാൻ പോയ പ്ലസ് ടു വിദ്യാർത്ഥി മരുതങ്കൽ സൗമ്യ ബാബു, സുമ കെ എം പച്ചനാംകുഴിയിൽ, കാഞ്ചിയാർ പഞ്ചായത്ത് അംഗം റോയി എവറസ്റ്റ് എന്നിവർക്കാണ് കടിയേറ്റത്. ഞായറാഴ്ച രാവിലെ ലബ്ബക്കടയിൽ വച്ച് സ്വരാജ് സ്വദേശി അഖിലിനും നായയുടെ കടിച്ചിരുന്നു.
സൗമ്യ ബാബുവിന്റെ കാലിന് മാരകമായി പരിക്കേറ്റു, സുമ km ന്റെ കൈക്കാണ് പരിക്കേറ്റത്. റോയ് എവറസ്റ്റിന് കാലിനും പരുക്ക് പറ്റി.മൂവരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.