Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

തൊഴിലുറപ്പിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ



ഏലപ്പാറ : തൊഴിലുറപ്പ് പണികളിലെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്തോഫീസ് പടിക്കൽ തൊഴിലാളികൾ ധർണ നടത്തി. പഞ്ചായത്തിലെ ആറാം വാർഡായ വാഗക്കാട് പുതുവലിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. വീട്ടിലിരിക്കുന്നവർക്കും മറ്റ് ജോലികൾക്ക് പോകുന്നവർക്കും മസ്റ്റർ റോളിൽ ഹാജർ നൽകി പണം തട്ടുന്നതായാണ് ആരോപണം.

സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്ക് സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ വീണ്ടും പണിയെടുക്കാത്ത തൊഴിലാളികളെ മസ്റ്ററിൽ ഉൾപ്പെടുത്തുകയും പരാതി നൽകിയവർക്കെതിരേ പ്രതികാരനടപടികൾ തുടരുകയും ചെയ്തതോടെയാണ് തൊഴിലാളികൾ സമരവുമായി രംഗത്തത്തിയത്.

പഞ്ചായത്ത് മെമ്പർ പ്രസിഡന്റുമായി ചർച്ച നടത്തി. അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന ഉറപ്പ് നൽകിയശേഷമാണ് സമരം അവസാനിപ്പിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!