എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ/സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ : സമയപരിധി ദീർഘിപ്പിച്ചു
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ/സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് ചുവടെ പറയുന്ന പ്രകാരം സമയപരിധി ദീർഘിപ്പിച്ച് നല്കിയിരിക്കുന്നു.
🖱️ 2020 ജനുവരി 21 മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 31/ 08/2021 വരെ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
🖱️ 03/2019 നോ അതിനു ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് പുതുക്കൽ കാലാവധി 2021 ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു. എസ്.സി/എസ്.റ്റി ഉദ്യോഗാർത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല.
🖱️ 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പരിശോധനയ്ക്കായി ഹാജരാകാവുന്നതാണ്.
🖱️ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ പ്രവൃത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി സമയം ദീർഘിപ്പിച്ചിരിക്കുന്നു.