പ്രധാന വാര്‍ത്തകള്‍
മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍(സിഐടിയു) നേതൃത്വത്തില്‍ പുളിയന്‍മലയില്‍ ധര്‍ണ നടത്തി

തോട്ടം തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കാത്ത ഉടമകളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് കെപിഎല്‍ഫിന്റെ നിര്‍ദേശപ്രകാരം മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍(സിഐടിയു) നേതൃത്വത്തില്‍ പുളിയന്‍മലയില്‍ ധര്‍ണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ ആര്‍ സോദരന്‍, ഭാരവാഹികളായ ജെയിംസ് മാമൂട്ടില്‍, എം സി ബിജു, എസ് എസ് പാല്‍രാജ്, കെ എ മണി, സി കുമാര്‍, എന്‍ രാജേന്ദ്രന്‍, ബിജോ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
ആനകുത്തിയില്‍ നടന്ന ധര്‍ണ കെ എ മണി ഉദ്ഘാടനം ചെയ്തു. എം സി ബിജു, എസ് എസ് പാല്‍രാജ്, സി കുമാര്‍, എ രാജു, പ്രകാശ്, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.