നെൽകൃഷിയ്ക്കായി ഞാറു നടുവാനും കളമൊരുക്കുവാനും ഒരുങ്ങി ഇടിഞ്ഞമല ഗവൺമെൻ്റ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ
നെൽകൃഷിയ്ക്കായി ഞാറു നടുവാനും കളയൊരുവാനും ഒരുങ്ങി ഇടിഞ്ഞമല ഗവൺമെൻ്റ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ.
നെൽകൃഷിയെ കുറിച്ചുള്ള പാഠഭാഗങ്ങൾ
ഇനി ഈ സ്കൂളിലെ വിദ്യാർത്ഥികൾ കാണാപാഠം പഠിക്കേണ്ടതില്ല. കൃഷി ചെയ്ത് പഠിക്കാം.
നെൽകൃഷിയുടെ ഉദ്ഘാടനത്തിന് എത്തിയ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, കൃഷി ഓഫീസർ, ഗോവിന്ദ് രാജ്, അദ്ധ്യാപകർ എന്നവർക്ക് ഒപ്പം കുട്ടികളും പരമ്പരാഗത കർഷക വേഷത്തിൽ ഞാറുനടാൻ എത്തിയത് കൗതുക കാഴ്ചയായി.
കുട്ടികൾ തന്നെ നെൽകൃഷിക്കായി പാടം കളമൊരുക്കി വിത്ത് പാകി, കളയെടുത്ത്, വളം ചെയ്ത് നെല്ല് ഉൽപ്പാദിപ്പിക്കും.
അതിൻ്റെ തുടക്കം കുറിച്ചു.
73 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. അരിയെ കുറിച്ചും നെൽ കൃഷിയെ കുറിച്ചും പാഠപുസ്തകങ്ങളിലുടേയും വിഷ്യൽ മിഡിയയുടെ സഹായത്താണ് കുട്ടികൾ ഇതുവരെ പഠിച്ച് വന്നിരുന്നത്.
വളരെയേറെ നെൽപാടങ്ങൾ ഏറെ ഉണ്ടായിരുന്ന ഇടിഞ്ഞ മലയിൽ കാലക്രമേണ പാടങ്ങൾ ഇല്ലാതായതോടെ നെൽകൃഷി എങ്ങനെയാണ് ചെയ്യുന്നതെന്ന് കുട്ടികളെ നേരിട്ട് കാണിച്ച് നൽകുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി മാറി. നമ്മൾക്ക് കഴിക്കാൻ തീൻ മേശയിൽ എത്തുന്ന ചോറ് എതെല്ലാം പ്രക്രിയകൾക്ക് വിധേയമാക്കിയാണെന്ന ബോധ്യം കുട്ടികളിൽ പകർന്ന് കൊടുക്കുക എന്നതിനോടൊപ്പം വിദ്യാർത്ഥികളെ നല്ല കൃഷിക്കാരാക്കി വളർത്തുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടെന്ന് ഹെഡ്മാസ്റ്റർ പംക്രേഷ്യസ് കെ സി പറഞ്ഞു.
ഇടിഞ്ഞമല സ്വദേശി തോമസ് കെ ജെ കൈപ്പയിൽ കൃഷി ചെയ്യാൻ വിട്ട് നൽകിയ അഞ്ച് സെൻ്റ് കണ്ടത്തിലാണ് പാലക്കാടൻ മട്ട ഇനത്തിൽ പെട്ട രണ്ടര കിലോ വിത്ത് വിതറിയത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച നടീൽ മഹോത്സവം ഒരു പരിശീലനകളരിയായി മാറി.
പിടിഎ പ്രസിഡന്റ് ഷാജി പറമ്പിൽ, എസ്എംസി ചെയർമാൻ സാബു കാട്ടത്തിയിൽ, എംപിടിഎ പ്രസിഡന്റ് സോണിയ, തോമസ് കൈപ്പയിൽ, റെജി കൈപ്പയിൽ, പിടിഎ അംഗങ്ങൾ, രക്ഷർത്താക്കൾ എന്നിവർ നടീലിൽ പങ്കാളികളായി.