കേര കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കണം: പി.ജെ.ജോസഫ്
കേര കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കണം. പി.ജെ.ജോസഫ്….. കേരകർഷക സൗഹൃദ സംസ്ഥാനതല സമാപന സംഗമം നടന്നു.
വൈക്കം: കേരളത്തിലെ ലക്ഷക്കണക്കായ നാളികേര കര്‍ഷകരെ സഹായിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തപക്ഷം കേരളാ കോണ്‍ഗ്രസിന്‍റെയും കര്‍ഷകയൂണിയന്‍റെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകസമരങ്ങളാരംഭിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. പറഞ്ഞു.
വൈക്കം ഇ.ജോണ്‍ ജേക്കബ് നഗറില്‍ നടന്ന കേര കര്‍ഷക സൗഹൃദ സംഗമങ്ങളുടെ സംസ്ഥാനതല സമാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേരത്തിന് കിലോയ്ക്ക് 42 രൂപയെങ്കിലും ലഭ്യമാക്കണം. കൂടുതല്‍ സംഭരണകേന്ദ്രങ്ങള്‍ ആരംഭിച്ച് നാളികേരം സംഭരിക്കണം. കേരകൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം. രോഗബാധകള്‍ തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കൃഷിഭവന്‍ തലത്തില്‍ നടപ്പാക്കണം. പി.ജെ. ജോസഫ് നിര്‍ദ്ദേശിച്ചു.
കടബാധ്യതകളാലും വന്യജീവി ആക്രമണങ്ങളാലും പ്രകൃതി ദുരന്തങ്ങളിലും മരിച്ച കര്‍ഷകരെ അനുസ്മരിച്ച് കര്‍ഷകരക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്.
സംസ്ഥാനത്തെ 72 നിയോജകമണ്ഡലങ്ങളിലെ 100 കേന്ദ്രങ്ങളിലായി നടത്തപ്പെട്ട കേരകര്‍ഷകസൗഹൃദസംഗമങ്ങളുടെ ലഘുവിവരണവും ഡോക്യുമെന്‍ററിയും അവതരിപ്പിച്ചു. നാളികേര കൃഷിയുടെ പ്രാധാന്യം പരാമര്‍ശിച്ചുള്ള ഉണര്‍ത്തുപാട്ട് മനോഹരമായി. മികച്ച നാളികേര കര്‍ഷകരെയും 14 ജില്ലകളില്‍ മികവുറ്റ കേരസംഗമങ്ങള്‍ നടത്തിയവരെയും സമ്മേളനത്തില്‍ ആദരിച്ചു.
14 ജില്ലകളില്‍നിന്നായി ആയിരത്തോളം കേരകര്‍ഷകര്‍ പങ്കെടുത്ത സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ് സ്വാഗതവും കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ ആമുഖ പ്രസംഗവും കേരസംഗമ വനിത കോ – ഓര്‍ഡിനേറ്ററും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മിനി മോഹന്‍ദാസ് 100 കേരസംഗമങ്ങളുടെ വിവരണവും നടത്തി.
കേരളാ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി.തോമസ്, എക്സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ., സെക്രട്ടറി ജനറല്‍ ജോയി അബ്രഹാം, ഉന്നതാധികാരസമിതിയംഗം അപു ജോണ്‍ ജോസഫ്, കോട്ടയം ജില്ലാ പ്രസിഡന്‍റ് ജെയ്സണ്‍ ജോസഫ്, കേരളാ കോണ്‍ഗ്രസവൈസ് ചെയര്‍മാന്‍മാരായ എം.പി.പോളി, കെ.എ എഫ്. വർഗീസ്, കൊട്ടാരക്കര പൊന്നച്ചന്‍, അഹമ്മദ് തോട്ടത്തില്‍ സംസ്ഥാന അഡ്വൈസര്‍ തോമസ് കണ്ണന്തറ, വനിതാകോൺഗ്രസ് സംസ്ഥാനപ്രസിഡണ്ട് പ്രൊഫ. ഷീല സ്റ്റീഫൻ , യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് കെ.വികണ്ണൻ,തങ്കമ്മ വര്‍ഗീസ്, സിറിള്‍ ജോസഫ്, കെ. റ്റി.തോമസ് സിന്ധു സജീവൻ , സജിമോൻ വർഗീസ്തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന കൃതജ്ഞത രേഖപ്പെടുത്തി.
കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാരായ ജെറ്റോ ജോസഫ്, റോജസ് സെബാസ്റ്റ്യന്‍, പി.എം.ജോര്‍ജ്ജ്, മാത്യു വര്‍ഗീസ്, ജോബി ജോണ്‍, സി.വി.കുര്യാക്കോസ്, ഷിബു തെക്കുംപുറം, പ്രൊഫ.എം.ജെ.ജേക്കബ്, ജെയ്സണ്‍ ജോസഫ്, അഡ്വ: ജേക്കബ് എബ്രഹാം, ജോണി ചെക്കിട്ട, സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ ജോണി അരീക്കാട്ടിൽ, എ.റ്റി. പൗലോസ് , നോ ബിൾ ജോസഫ് , ജോൺസൺ കാഞ്ഞിരത്തുങ്കൽ , വി.ജെ.ലാലി, എം.പി. ജോസഫ് ,ജോമി തെക്കേക്കര ,ബേബി മുണ്ടാടൻ , ജോസ് കോയിപ്പള്ളി സംസ്ഥാന ജനറൽസെക്രട്ടറിമാരായ സിറിയക് കാവിൽ , സന്തോഷ് കാവുകാട്ട് കർഷക യൂണിയന്‍ സംസ്ഥാന ഭാരവാഹികളായ സി.റ്റി.തോമസ്, ജോയി തെക്കേടത്ത്, ജോര്‍ജ്ജ് കിഴക്കുമശ്ശേരി, നിഥിന്‍ സി.വടക്കന്‍, സി.റ്റി.പോള്‍, സണ്ണി തെങ്ങുംപള്ളി,മൈക്കിൾ മാരടിയിൽ, ബേബി തോട്ടത്തിൽ, കുഞ്ഞ് കളപ്പുര ,ബേബിച്ചൻ കൊച്ചു കരൂർ, വർഗീസ് താനം, ജെയിംസ് പതാരം ചിറ, ജോ ണി പുളിന്തടം, മടന്ത മൺ തോമസ്, റ്റി.എസ്.സിബിച്ചൻ, പി.കെ. മാത്തുക്കുട്ടി , അലക്സ് പൗവ്വത്ത്, വിജയൻ ചാത്തോത്ത്, ആര്യനാട് സനൽ , ടോമി വള്ളിക്കാട്ടിൽ , വർഗീസ് കോലാനിക്കൽ ,ചാർലി മാത്യു, വിനോദ് ജോൺ , വൈ. രാജൻ , ബിജു വെട്ടിക്കുഴ, വിൽസൺ മേച്ചേരി, ജോയിച്ചൻ പറമ്പിൽ , ടോമി കാവാലം, ബാബു കീച്ചേരിൽ, സജി തെക്കേക്കര, എം.വി. ജോൺ ,ജോസ് തുടുമ്മേൽ, ജോബിൾ മാത്യു തുടങ്ങിയവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.