മുഖ്യമന്ത്രി രാജിവെക്കുക:കോലം കത്തിച്ച് കോൺഗ്രസ്സ്
കട്ടപ്പന:കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നടക്കുന്ന തുടർച്ചയായ ക്രമാക്കേടുകളിൽ പ്രതിക്ഷേധിച്ചാണ് സംസ്ഥാന മോട്ടാകെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നത്. കെപിസിസിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നത്.കണ്ണൂര്‍ സ്‌ക്വാഡ് ആഭ്യന്തര വകുപ്പിനെ ഹൈജാക്ക്
ചെയ്തിരിക്കുന്നു.
തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാരിന്റെ കാലത്ത് ശശികലയുടെ നേതൃത്വത്തില്‍ മന്നാര്‍ഗുഡി മാഫിയ ഭരണത്തെ കയ്യാളിയതുപോലെ കേരള ഭരണത്തില്‍ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്തിട്ടുള്ള ആളാണെന്നും സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണം പൊട്ടിക്കലിലും പങ്കുണ്ടെന്നും അദ്ദേഹത്തെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നുള്ള പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കളങ്കിതമാണെങ്കില്‍ മുഖ്യമന്ത്രിയും കളങ്കിതനാണ്.
പീഡന പരാതിയെ തുടര്‍ന്ന് പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കപ്പെട്ട് വക്കില്‍ പണിക്കുപോയ പി.വി. ശശിയെ പിണറായി മുഖ്യമന്ത്രിയായ നാള്‍ മുതല്‍ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സംരക്ഷണചുമതല ഏല്‍പിച്ചത് പൊതുസമൂഹത്തെ അവഹേളിക്കുന്നതിനു തുല്യമാണ്.
കളങ്കിതനായ മുഖ്യമന്ത്രി പിണറായി വിജയന് രാജിയല്ലാതെ മറ്റുവഴിയില്ല എന്ന് പ്രതിഷേധ പരിപാടിയിൽ നേതാക്കൾ പറഞ്ഞു.
എഐസിസി അഗം ഇ എം ആഗസ്റ്റി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
നേതാക്കളായ തോമസ് രാജൻ, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ, തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനുശേഷം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ.