മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ പരിശീലന പരിപാടി നടത്തി
പാലാ. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എം.എൻ.എഫ് ആൻഡ് ഐ.എ.പി കോട്ടയം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബേസിക് നിയോനറ്റൽ റിസസിറ്റേഷൻ പരിശീലന പരിപാടി ഫസ്റ്റ് ഗോൾഡൻ മിനിറ്റ് എന്ന പേരിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി.പീഡിയാട്രിക്സ് ആൻഡ് നിയോനറ്റൽ വകുപ്പുകളിൽ സേവനം ചെയ്യുന്നവർ പരിശീലനത്തിൽ പങ്കെടുത്തു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിനായി ഐ.എ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടി മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. ഐ.എ.പി.കോട്ടയം ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഡി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മാർ സ്ലീവാ മെഡിസിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ബി.ആൻ.ആർ.പി കോഓർഡിനേറ്റർ ഡോ.പി.ജി.രഞ്ജിത്ത്, മാർ സ്ലീവാ മെഡിസിറ്റി പീഡിയാട്രിക്സ് വിഭാഗം ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റും സീനിയർ കൺസൾട്ടന്റുമായ ഡോ.ജിസ് തോമസ്, പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സിസ്റ്റർ ജ്യോതിസ് ജെയിംസ്, നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അനിൽ നാരായണൻ എന്നിവർ പ്രസംഗിച്ചു.