Idukki വാര്‍ത്തകള്‍
കട്ടപ്പന ബിവറേജസ് മാനേജമെന്റിന്റെ കയറ്റിറക്ക് തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ചുമട്ട് തൊഴിലാളി യൂണിയൻ ഐ എൻ റ്റി യു സി പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു


കൂലി വർധന ആവസ്യപ്പെട്ട് യൂണിയനുകൾ ഒന്നര വർഷം മുൻപ് കത്തു നൽകിയെങ്കിലും ഒരു ചർച്ചക്കുപോലും മാനേജമെന്റ് തയ്യാറാകാതെ, പട്ടിക്ക് എല്ലിങ്കക്ഷണം കൊടുക്കുന്നതുപോലെ ബിവറേജസ് മാനേജമെന്റ് ഏകപക്ഷീയമായി പേരിന് ഒരു കൂലി വർധന പ്രഖ്യാപിക്കുകയാണുണ്ടായതു. ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. അടുത്ത മാസം മൂന്നിന് കട്ടപ്പന ബിവറേജിസിന് മുൻപിൽ ഐ എൻ റ്റി യൂ സി യുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ നടത്താൻ യോഗം തീരുമാനമെടുത്തു.
കെ പി സി സി സെക്രട്ടറി തോമസ് രാജൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിയൻ കൺവിനെർ സുഭാഷ് പി റ്റി അധ്യക്ഷത വഹിച്ചു. ജോസ് മുത്തനാട്ട്, മനോജ് മുരളി,സിജു ചക്കുംമൂട്ടിൽ,പി ജെ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.