അനധികൃത നിർമ്മാണം നടത്തിയതിന്റെ പേരിൽ ആദ്യം പൊളിച്ച് നീക്കേണ്ടത് കട്ടപ്പന വില്ലേജ് ഓഫീസ് കെട്ടിടമാണന്ന് എഐസിസി അംഗം അഡ്വ: ഇ എം ആഗസ്തി
അനധികൃത നിർമ്മാണം നടത്തിയതിന്റെ പേരിൽ ആദ്യം പൊളിച്ച് നീക്കേണ്ടത് കട്ടപ്പന വില്ലേജ് ഓഫീസ് കെട്ടിടമാണന്ന് എഐസിസി അംഗം അഡ്വ: ഇ എം ആഗസ്തി .
കല്യാണത്തണ്ട് ഭൂവിഷയവുമായി ബന്ധപ്പെട്ട് കട്ടപ്പന വില്ലേജാഫീസ് പടിക്കലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കട്ടപ്പന കല്യാണത്തണ്ടിലെ ഭൂവിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമതി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി ആദ്യ ഘട്ടം പ്രദേശ വാസികളുടെ സ്‌ഥലത്തിന്റെ വിവര ശേഖരണം നടത്തിയിരുന്നു.
തുടർന്നാണ് കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽകട്ടപ്പന വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചത്.
എ ഐ സി സി അംഗം അഡ്വ ഇ എം ആഗസ്തി മാർച്ച് ഉദ്ഘാടനം ചെയ്തു.
കല്യാണതണ്ടിൽ ബോർഡ് സ്ഥാപിച്ച റവന്യൂ വകുപ്പ് അനതികൃത നിർമ്മാണം നടത്തിയതിന്റെ പേരിൽ കട്ടപ്പന വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് നീക്കാൻ തയ്യാറകണമെന്ന് ഇ എം ആഗസ്തി ആവശ്യപ്പെട്ടു.
സ്ഥലം സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൽ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് ശ്രമിച്ചത് എന്നും ഇ എം ആഗസ്തി പറഞ്ഞു.
പതിറ്റാണ്ടുകളായി താമസിക്കുന്ന കല്യാണതണ്ടിലെ ജനങ്ങളെ കുടിയൊഴുപ്പിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് യൂ ഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി സെക്രട്ടറി തോമസ് രാജൻ, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ,
സമരസമിതി ചെയർമാൻ ബിജു ചക്കുംചിറ, നഗരസഭ ചെയർ പേഴ്സൺ ബീന ടോമി,വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി തുടങ്ങിയവർ സംസാരിച്ചു.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം .കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് മുപ്പതാം തിയതി ഇടുക്കി താലൂക്കാഫീസ് പട്ടിക്കൽ പ്രതിക്ഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
മനോജ് മുരളി, ബീനാ ജോബി, ഷൈനി സണ്ണി ചെറിയാൻ,പ്രശാന്ത് രാജു ,ഷാജി വെള്ളമ്മാക്കൽ, അരുൺ കാപ്പുകാട്ടിൽ, പൊന്നപ്പൻ അഞ്ചപ്ര, പി.എസ് മേരി ദാസൻ,
ദാസ് കടത്തിപ്പറമ്പിൽ, രാജേന്ദ്രൻ പുളിന്താനത്ത്,രാജൻ പറച്ചിക്കൽ,
നോബിൾ തോമസ്, റ്റി.സി. മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.